Malayalam Hymn
Oro divasavum nammalkkullaavashya
Oro divasavum nammalkkullaavashya lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
ഓരോ ദിവസവും നമ്മൾക്കുള്ളാവശ്യ-
മോരോന്നും ദൈവം താൻ നല്കീടുന്നു
1 കാരുണ്യരക്ഷകാ നിന്നെപ്പോലാരെനി-
ക്കാവശ്യമോരോന്നും നൽകീടുവാൻ
കെരീതു തോട്ടിലും സറെപ്ത നാട്ടിലും
വേണ്ടുന്ന സർവ്വവും ദൈവവും തരും;-
2 ഉള്ളം തകരുമ്പോൾ കൺകൾ നിറയുമ്പോൾ
കൺമുന്നിൽ രക്ഷകൻ കാണായ് വരും
ഉള്ളത്തിലുള്ളൻ ക്ലേശങ്ങളാകെയും
അൻപുള്ള രക്ഷകൻ നീക്കിത്തരും;-
3 വേഴാമ്പൽ കൂകുമ്പോൾ മാൻ ഞെട്ടി ഓടുമ്പോൾ
കാർമേഘം നീർത്തോടും നൽകുന്നവൻ
എപ്പോഴും എന്നിൽ തൻ പ്രീതിപതിച്ചവൻ
തൻ മാർവ്വിലെന്നെയും പാലിച്ചീടും;-
4 ഭാരങ്ങൾ കണ്ടെന്റെ കാലിന്നാലസ്യമോ
ഭാരം വഹിച്ചു ഞാനുള്ളിൽ നുറുങ്ങിയോ
കൊണ്ടെന്റെ രക്ഷകൻ ചാരത്തണയുന്ന
നേരത്തു താനെന്റെ ഭാരവാഹി;-
5 ആപത്തു കാലത്തു നീർക്കാക്കപോലായി ഞാൻ
കാലത്തും വൈകിട്ടും കണ്ണീർ തൂകി
മീവൽപക്ഷിപോലെ തന്നെ വിളിക്കുമ്പോ-
ളൻപുള്ള രക്ഷകൻ നല്കും തുണ;-
6 ഭൂലോകം കലങ്ങുമ്പോൾ ഭൂമി കുലുങ്ങുമ്പോൾ
ആകെ അനർത്ഥങ്ങൾ കാണായ് വന്നാൽ
ഈ ലോകം വിട്ടെന്റെ മേലോക ജീവിത
കാലങ്ങളോർത്തു ഞാനാനന്ദിക്കും;-
7 കർത്താവേ നീയെനിക്കുണ്ടെന്നറിഞ്ഞു ഞാൻ
ഏതൊന്നുകൊണ്ടുള്ളിൽ പേടിപ്പെടും
കർത്താവു കൂടുള്ള സാധുക്കൾ ഭൂതലെ
ലബനാദ്രിതുല്യരായ് മേവിടുന്നു;-
8 വേഗം വരാമെന്നു വാക്കുണ്ടെനിക്കെന്റെ
മേലോട്ടു പോയേശുക്രിസ്തൻ തന്റെ
വാക്കിന്നൊരിക്കലും ഭേദം വരാതെ താൻ
പെട്ടെന്നെനിക്കായ് വന്നീടുമെ;-
എന്റെ ദൈവം സ്വർഗ സിംഹാസനം തന്നിലെന്നിൻ എന്ന രീതി