Paridamaam pazhmanalil jeevan

Malayalam Hymn

Paridamaam pazhmanalil jeevan

Paridamaam pazhmanalil jeevan lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

പാരിടമാം പാഴ്മണലിൽ ജീവൻ അറ്റുചേരും മുൻപേ യേശുവേ നിൻ സാക്ഷി ആകാൻ എന്റെ ഉള്ളം വാഞ്ചിക്കുന്നെ 1 ഞാൻ പോകും വഴികളിൽ എൻ കൂടെവന്ന പ്രാണപ്രിയാ കാലിടറും വേളയിൽ കരങ്ങൾ താങ്ങും നല്ലിടയാ കണ്ണീരു തൂകിടുമ്പോൾ മാറോട് ചേർത്ത നാഥാ അങ്ങേപോലാരുമില്ലീ ഏഴയെന്നെ സ്നേഹിപ്പാൻ(2);- പാരിടമാം... 2 രോഗത്താൽ എൻ ദേഹെ ക്ലേശങ്ങൾ ഏറിയാലും ശാപത്തിൻ വാക്ക്കേട്ടു ഉള്ളം കലങ്ങിയാലും (2) എൻ രോഗ ശാപമെല്ലാം ക്രൂശിൽ വഹിച്ച നാഥാ എന്തുള്ളൂ യോഗ്യത ഇത്രയെന്നെ പാലിപ്പാൻ(2);- പാരിടമാം... 3 കൂടെ നടന്ന സ്നേഹിതർ ദൂരെ മാറിയാലും വാക്കുപറഞ്ഞ ഉറ്റവർ വാക്കു മാറ്റിയാലും (2) അന്ത്യം വരെയെൻ കൂടെ വന്നിടാമെന്നുരച്ച് യേശു വാഗ്ദത്തം ചെയ്താൽ വാക്ക് മാറാത്ത സ്നേഹിതൻ (2);- പാരിടമാം... 4 ഉടഞ്ഞൊരു മൺപത്രമായ്‌ എന്നെ നൽകിടുന്നൂ പണിയുകയെന്നെ അപ്പാ നിൻ ഹിതം പോലെ(2) ഉദരത്തിൽ ഉരിവാകും മുൻപേ എന്നെ കണ്ട നാഥാ വർണ്ണിപ്പാൻ ആവതില്ല അപ്പാ നിൻ സ്നേഹത്തെ(2);- പാരിടമാം...

Related Songs