Mannaaye bhujikka jeeva appamaam

Malayalam Hymn

Mannaaye bhujikka jeeva appamaam

Mannaaye bhujikka jeeva appamaam lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

പല്ലവി മന്നായെ ഭുജിക്ക ജീവ അപ്പമാം മന്നായെ നാം ഭുജിക്ക-ദിവ്യമൊഴിയാം മന്നായെ നാം ഭുജിക്ക അനുപല്ലവി മന്നായാം യേശുവെനാം മോദമോടെ ഭൂജിക്ക എന്നേക്കും ജീവിച്ചു നിത്യാനന്ദം ലഭ്യമാകാൻ ചരണങ്ങൾ 1 നാശവലയിൽ നാം ആശയറ്റോരായ് വാസം ചെയ്യാതെ ശ്രീ യേശുവെ നമ്പുക ക്രൂശിൽ പതിക്കകൺകൾ കാരുണ്യവാനെ കാണ്മാൻ മാശാപമെല്ലാമേറ്റ മാനുവേൽ ചൊന്നപോലെ;- മന്നാ… 2 എന്നെ തിന്നുന്നവൻ എന്നാലെ ജീവിക്കും എന്നിലോർപാപീ വിശ്വാസം വച്ചീടുകിൽ എന്നും ജീവിക്കുമവനെന്നും വിശക്കയില്ല എന്നും ദാഹിക്കയില്ല എന്നുചൊന്നയേശുവാം;- മന്നാ… 3 ജീവപിതാവെന്നെ ഭൂവിങ്കലയച്ചു ജീവിച്ചിടുന്നതും താതൻ മൂലമല്ലോ എന്നെ ഭുജിപ്പവനും അവ്വണ്ണം ഞാൻ മൂലമായ് ഉന്നത ജീവനുണ്ടാം എന്നു ചൊന്ന നാഥനാം;- മന്നാ… 4 എന്നിൽ വിശ്വസിക്ക എന്നിൽ നീ ജീവിക്ക എന്നുടെ ആത്മപ്രകാശം കൈക്കൊള്ളക ഇരുട്ടിൽ നടക്കയില്ല ഇടറി വീഴുകയില്ല മരിക്കിലും ജീവിച്ചിടും എന്നിൽ വിശ്വസിപ്പവൻ;- മന്നാ…

Related Songs