Malayalam Hymn
Jeeva jala nadiye jeeva jala nadiye
Jeeva jala nadiye jeeva jala nadiye lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
ജീവജല നദിയേ ജീവജല നദിയേ
അടിയരിൽ ഒഴുകേണമേ
എന്നിൽ നിന്നും എന്നിലേക്കും
അളവില്ലാതൊഴുകേണമേ
ഭാരതം യേശുവെ അറിയുവോളം
ഭൂതലം സുവിശേഷം നിറയുവോളം (2)
എന്നിൽ നിന്നും എന്നിലേക്കും
ശക്തിയോടൊഴുകേണമേ (2)
ആത്മീക യുദ്ധം ജയിക്കുവോളം
ആധിപത്യങ്ങൾ കീഴടങ്ങുവോളം (2)
എന്നിൽ നിന്നും എന്നിലേക്കും
കര കവിഞ്ഞൊഴുകേണമേ (2)
ആത്മാവിൻ ഫലമെന്നിൽ നിറയുവോളം
ആത്മ വരങ്ങളാൽ നിറയുവോളം (2)
എന്നിൽ നിന്നും എന്നിലേക്കും
അനുദിനം ഒഴുകേണമേ (2)
വിശുദ്ധിയെ ഞങ്ങൾ തികയ് ക്കുവോളം
യേശുവിൻ ഭാവം ധരിക്കുവോളം (2)
എന്നിൽ നിന്നും എന്നിലേക്കും
അളവില്ലാതൊഴുകേണമേ (2)