Oru vazhi adanjaal puthu vazhi

Malayalam Hymn

Oru vazhi adanjaal puthu vazhi

Oru vazhi adanjaal puthu vazhi lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ഒരുവഴി അടഞ്ഞാൽ പുതു വഴി തുറക്കും യേശുവിൻ പൈതലിനു; ക്ഷാമം തീരുവോളം മാവ് കുറയുകില്ല എണ്ണയും തീരുകില്ല (2) 1 ഒരു വിടുതലിനായ് കുളക്കര അതിൽ ഞാൻ നിലവിളി ഉയർത്തിയപ്പോൾ മനസ്സലിഞ്ഞു കർത്തൻ അരുകിൽ എത്തി വിടുതൽ എനിക്കുനല്കി(2);- ഒരുവഴി... 2 ഭൂമി കുലുങ്ങിടുമ്പോൾ മല ഇളകിടുമ്പോൾ യേശുവിൻ പൈതലിനു ഭയം ലേശമില്ല ഭാരം ഒട്ടുമില്ലാ പ്രത്യാശ അതേറിടുന്നേ(2);- ഒരുവഴി... 3 ദുഷ്ടർ അടുത്തിടുമ്പോൾ കഷ്ടം നേരിടുമ്പോൾ യേശുവിൻ പൈതലിനു സന്തോഷമായി നിത്യം ആനന്ദമായി ആത്മനാഥനെ സ്തുതിച്ചീടുമെ(2);- ഒരുവഴി... 4 ഒരു വഴിഅരുകിൽ പൊടിപിടിച്ചമർന്നു കിടന്നൊരു കാൽപാത്രമാം എന്നിൽ ശ്രേഷ്ടമായ വീഞ്ഞ് പകർന്നീടുവാൻ യേശു എന്നെയും കണ്ടുവല്ലോ(2);- ഒരുവഴി... 5 വഴി അറിയാതെ ഞാൻ വാടിതളർന്നു അലഞ്ഞു എന്നെ കരുതിയ യേശുവിനായ് എന്റെ മരണം വരെ ഇനിമറക്കുകില്ലാ മാനിക്കും സേവിച്ചിടും(2);- ഒരുവഴി... 6 ലോകർ വെറുത്തിടിലും എന്നെ ചെറുത്തിടിലും എന്റെ യേശുവിനായ് ജീവിക്കും യേശു വീണ്ടും വരും എന്നെ ചേർത്തിടുവാൻ സ്വർഗ്ഗ നാട്ടിൽ ഞാൻ വിശ്രമിക്കും(2);- ഒരുവഴി...

Related Songs