Malayalam Hymn
Kanivin karangal neettenaame
Kanivin karangal neettenaame lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
കനിവിൻ കരങ്ങൾ നീട്ടേണമേ
അലിവായ് നീ എന്നിൽ നിറയേണമേ
അകതാരിലെ എന്റെ അകൃത്യങ്ങളെല്ലാം
അകറ്റേണമേ എന്നെ കഴുകേണമേ
1 ഇരുൾ നിറഞ്ഞീടുന്ന താഴ്വരയിൽ വന്ന്
ഇരുളാകെ നീക്കുന്ന നല്ലിടയാ
മനം നൊന്തു കേഴുമ്പോൾ ഹൃദയം തകരുമ്പോൾ
മനസ്സലിവിൻ നാഥാ സുഖമേകണേ;-
2 ഭാരങ്ങൾ ഏറുന്ന ഈ മരുയാത്രയിൽ
ഭാരം വഹിക്കുന്ന സർവ്വേശ്വരാ
ആഴിയിൻ അലകളാൽ തോണി ഉലയുമ്പോൾ
അഖിലാണ്ഡ നാഥാ അരികിൽ വരു;-
3 രോഗങ്ങളാൽ ദേഹം തളർന്നിടും വേളയിൽ
രോഗസൗഖ്യം നൽകും സ്നേഹരൂപാ
വൈരികൾ ഏറുമ്പോൾ വഴികൾ അടയുമ്പോൾ
വിടുതലിൻ ദൈവമേ തുണയേകണേ;-