Malayalam Hymn
Enikkini jeevan kristhuvethre
Enikkini jeevan kristhuvethre lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
എനിക്കിനി ജീവൻ ക്രിസ്തുവത്രേ
മരിക്കിലുമെനിക്കതു ലാഭമത്രേ
മനമേ യേശു മതി
ദിനവും തൻചരണം ഗതി
പലവിധ ശോധന നേരിടുകിൽ ഇനി
മലപോൽ തിരനിരയുയർന്നിടുകിൽ
കലങ്ങുകയില്ല ഞാനവനരികിൽ
അലകളിൻ മീതെ വന്നിടുകിൽ;- മനമേ..
ഇരിക്കുകിൽ തൻ വയലിൽ പരിശ്രമിക്കുംഞാൻ
മരിക്കുകിൽ തന്നരികിൽ വിശ്രമിക്കും
ഒരിക്കലുമൊന്നിനും ഭാരമില്ലാതിരിക്കുമെൻ
ഭാഗ്യത്തിനിണയില്ല;- മനമേ..
പരത്തിലാണെന്നുടെ പൗരത്വംഇനി
വരുമവിടന്നെൻ പ്രാണപ്രിയൻ
മൺമയമാമെന്നുടലന്നു
വിൺമയമാം, എൻ വിന തീരും;- മനമേ..