Veenaal seeyon kumaari thaanaal

Malayalam Hymn

Veenaal seeyon kumaari thaanaal

Veenaal seeyon kumaari thaanaal lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

പല്ലവി വീണാൾ സീയോൻ കുമാരി താണാൾ അഴലാഴിയിൽ പ്രാണനാഥന്റെ തിരുമേനി ക്രൂശിന്മേൽ കണ്ടു; വീണാൾ അനുപല്ലവി കാണുന്നതിതാരയ്യോ! എൻ പ്രാണനാഥനോ ക്രൂശിൽ ആണിമേൽ തൂങ്ങുന്നി-തെന്നാനന്ദമോ? ഞാനി നീ പൊകിന്നിതെങ്ങൊ? ഇടം-ഏതും കാണു-ന്നില്ലെനിക്കയ്യോ!- കാണുന്നില്ലേ! മാനുവേലനേ! എന്നെ താനേ വിട്ടു നീപോയോ? മാനസത്തിങ്കലിടി വീണേ എന്നങ്ങലറി; വീണാൾ ചരണങ്ങൾ മന്നാ! കൃപാക്കടലേ!-എന്നുള്ളമുരുകുന്നേ എന്നെ അൻപോറ്റു നൊക്കി-ടുന്നതാലെ എന്നിൽ പ്രേമത്തീയയ്യോ!- നന്നായ് ജ്വലിപ്പിക്കും തൃ- ക്കണ്ണെ-ന്തയ്യൊ തിരുമുൻ-വന്നു നിന്നും ഒന്നു പോലും നോക്കാതെ-നന്നായടച്ചിരിക്കു- ന്നെന്ന-ങ്ങവൾ ചൊല്ലിയും- കണ്ണീർ ചൊരിഞ്ഞും കൊണ്ടു;- വീണാൾ... അരുമ-യോടെന്നെ മുത്തും തിരുവായിൽ നിന്നൊഴുകി- വരുന്ന തേനും പാലുമാം പരമ ഭോജ്യം പരിപൂർണ്ണമായ് പൈദാഹം വിരവോ-ടൊഴിച്ചെന്നുള്ളിൽ പരമാനന്ദം തരുമെ- പരമ-കാന്താ! അരുമ-കാന്തയായുൾവെന്തു- തിരുമുന്നിതാ നിന്നു നിൻ തിരുവായടഞ്ഞതെന്തെ-ന്നലറി കൊണ്ടു;- വീണാൾ... എന്നിൽ വച്ചിട്ടുള്ളോരു-നിന്നുള്ളിലെ പ്രിയത്താൽ കണ്ണേ! പ്രിയേ!എൻ പ്രാവേ! എന്നു ചൊല്ലി എന്നി-രു കന്നങ്ങളിൽ വന്നു ചുംബനം ചെയ്തു എന്നുള്ളെല്ലാം കവരും വണ്ണ-മയ്യോ! എന്നെ-ത്താങ്ങിത്തഴുകും പൊന്നിൻ കരങ്ങളയ്യോ! പൊന്നേ! ക്രൂശിൽ വിരിപ്പാൻ-വന്നോ? സംഗതിയെന്നു;- വീണാൾ...

Related Songs