Vittupirinju njaan pokum

Malayalam Hymn

Vittupirinju njaan pokum

Vittupirinju njaan pokum lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

വിട്ടുപിരിഞ്ഞു ഞാൻ പോകും എന്റെ യേശുവോടൊത്തു ഞാൻ ചേരും മണ്ണാകും ഈ മായാ ഗേഹം വിട്ടെന്റെ വിണ്ണിലെ വീട്ടിലെത്തും അല്പകാലം മാത്രം ഉള്ള കഷ്ടം നൊടിനേരം കൊണ്ടങ്ങു തീർന്നുപോകും ലഘുവായ മന്നിലെ ദുരിതമെല്ലാം തേജസിൽ നിത്യ ഘനമേകിടും കൂടാരമാം ഭൗമ ഭവനം വിട്ടു കൈപ്പണി അല്ലാത്ത നിത്യ വീട്ടിൽ സ്വർഗ്ഗത്തിൽ താതനൊരുക്കിടുന്ന നല്ലൊരു കെട്ടിടം ഉണ്ടെനിക്ക് വാനമേഘത്തിലെൻ യേശുവരും കർത്താവിൻ കാഹള നാദം കേൾക്കും മരിച്ച വൃതന്മാർ ഉയിർക്കുമന്ന് മേഘത്തിൽ യേശുവിൻ കൂടെയെത്തും അല്ലലൊരൽപ്പവും ഇല്ലവിടെ ദാഹം വിശപ്പിവ ഒന്നുമില്ല കണ്ണുനീർ എല്ലാം തുടച്ചുമാറ്റി യേശുവിൻ മാർവ്വോടണച്ചീടുമേ

Related Songs