Theeyil nal kulirma eki

Malayalam Hymn

Theeyil nal kulirma eki

Theeyil nal kulirma eki lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

തീയിൽ നൽ കുളിർമ ഏകി കൊടും ചൂടതിൽ തണൽ നൽകി(2) എൻ പേർ വിളിച്ചു തോളിൽ വഹിച്ചു എൻ പ്രാണനെ വീണ്ടെടുത്തു(2) വറ്റിവരണ്ട ആ കണ്ണുനീർച്ചാലുകൾ അടഞ്ഞുപോയ് കണ്ണുനീർ തൂകിയില്ലാ(2) കോരിയെടുത്തന്നെ കർത്താവിന്റെ ദൂതന്മാർ തീയിൽ എൻ ജീവിതം തീർന്നിടാതേ(2);- തീയിൽ… കത്തിക്കരിഞ്ഞയെൻ ശോഭയേറും മുഖം പൊത്തിപ്പിടിച്ചു കരഞ്ഞിടുമ്പോൾ(2) ചിന്തിച്ചുനിന്നില്ലാ ചന്തം എന്നോർത്തില്ലാ ചങ്കോടുചേർത്തണച്ചേശു എന്നെ(2);- തീയിൽ… നിലവിളി കേട്ടപ്പോൾ നില ഉറപ്പിച്ചു യേശു അരികിൽ വിളിച്ചു എന്റെ മനസ്സറിഞ്ഞു(2) അനുഗ്രഹിച്ചെന്നെ അവൻ ഒരുക്കിയെടുത്തു വേഗം; യാത്ര തുടർന്നു ഞാനേശുവിനായ്(2);- തീയിൽ...

Related Songs