Marathavan vaakku marathavan

Malayalam Hymn

Marathavan vaakku marathavan

Marathavan vaakku marathavan lyrics · Malayalam Christian Song

The Hymnal
Key of D#
0 plays
Lyrics onlyWhatsApp

Lyrics

1 മാറാത്തവൻ വാക്കു മാറാത്തവൻ കൂടെയുണ്ടെന്നരുൾ ചെയ്തവൻ മാറുകില്ല വാക്കു മാറുകില്ല ഒരു നാളിലും കൈവിടില്ല ഹാ എത്ര ആനന്ദമേ ജീവിതം ഭീതി തെല്ലുമില്ല ജീവിതം കാവലിനായ് തന്റെ ദൂതരെന്റെ ചുറ്റും ജാഗരിക്കുന്നെപ്പോഴും പാടുമെൻ ജീവിതകാലമെല്ലാം നന്ദിയോടെ സ്തുതിച്ചിടും ഞാൻ 2 ഏകനായ് ഈ മരു യാത്രയതിൽ ദാഹമേറ്റു വലഞ്ഞീടുമ്പോൾ; ജീവന്റെ നീർ തരുമക്ഷണത്തിൽ തൃപ്തനാക്കി നടത്തുമവൻ(2);- ഹാ എത്ര... 3 എല്ലാ വഴികളും എന്റെ മുമ്പിൽ ശത്രു ബന്ധിച്ചു മുദ്രവച്ചാൽ; സ്വർഗ്ഗകവാടം തുറക്കുമെനിക്കായ് സൈന്യം വരും നിശ്ചയം(2);- ഹാ എത്ര...

Related Songs