Malayalam Hymn
Yeshuvine aaradhikkuveen
Yeshuvine aaradhikkuveen lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
യേശുവിനെ ആരാധിക്കുവീൻ
യേശു കർത്താവിനെ ആരാധിക്കുവീൻ
വാനം ഭൂമി സ്വർഗ്ഗം സർവ്വവും ചമച്ച
യേശുവിനെ ആരാധിക്കുവീൻ
താഴ്ചയിൽ നമ്മെ ഓർത്ത യേശു
താണുപോകാതുയർത്തിയ യേശു
തപ്പിനോടും നൃത്തത്തോടും കൈത്താളത്തോടും
യേശു കർത്താവിനെ ആരാധിക്കുവിൻ
രോഗങ്ങളെ മാറ്റുന്നവനേശു
ശാപങ്ങളെ നീക്കുന്നവനേശു
ദുഃഖമെല്ലാം മാറ്റും കണ്ണീരെല്ലാം പോക്കും
കർത്താവിനെ ആരാധിക്കുവിൻ
രാജാധിരാജനാം യേശു
കർത്താധികർത്താനാം യേശു
വന്നീടുമേ വേഗം തന്റെ രാജ്യം സ്‌ഥാപിക്കാൻ
യേശുവിനെ ആരാധിക്കുവീൻ