Patharathen maname ninte nathhan

Malayalam Hymn

Patharathen maname ninte nathhan

Patharathen maname ninte nathhan lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

പതറാതെൻ മനമേ നിന്റെ നാഥൻ ജീവിക്കുന്നു ആശ്രയം താനല്ലയോ കരുതിടും അന്ത്യം വരെ 1 മനുജരെ നോക്കിടാതെ അവശരിൽ ചാരിടാതെ മനുജനെ നോക്കിടുമ്പോൾ ക്ഷീണിതനായ് ഭവിക്കും കാത്തിരിക്കൂ നിന്റെ നാഥനെ കഴുകൻപോൽ പറന്നുയരും;- പതറാ... 2 ഒരിക്കലും പിരിയുകില്ല ഒരുനാളും കൈവിടില്ല പിരിയാതെ തന്റെ മേഘം നിൻ കൂടെ യാത്രചെയ്യും മന്നിലെ ചൂടൊന്നും ഓർക്കേണ്ട തണലവൻ കൂടില്ലയോ;- പതറാ... 3 യേശുവെ ഉറ്റു നോക്കു ആശ നീ കൈവിടാതെ ഈശനിൻ വൻകരങ്ങൾ പോറ്റുവാൻ ശക്തമല്ലേ കണ്ണീരിൻ താഴ്വരകൾ മാറ്റും ജലാശയമായ്;- പതറാ...

Related Songs