Malayalam Hymn
Lakshyamathane en aashayathane en jeeva
Lakshyamathane en aashayathane en jeeva lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
ലക്ഷ്യമതാണേ എൻ ആശയതാണേ
എൻ ജീവനാഥനെ ഞാനെന്നു കാണുമോ
1 ക്രൂശിൽ യാഗമായി തൻ ചോരയൂറ്റിയ
എൻ പ്രേമകാന്തനെ ഞാനെന്നു കാണുമോ
ദേവദേവനെ എൻ ത്യാഗവീരനെ
എൻ ജീവിതസുഖം നീ മാത്രമാകുന്നു;-
2 പ്രത്യാശനാടിനെ ഞാനോർത്തിടുന്നേരം
പ്രത്യാശയെന്നുള്ളിൽ പൊങ്ങിടുന്നിതാ
നിത്യസൗഭാഗ്യം ലഭ്യമാകുവാൻ
എത്രകാലം ഞാൻ കാത്തിടണമോ;-
3 പൂർവ്വപിതാക്കൾ നോക്കിപ്പാർത്തതാം
നിത്യസൗധത്തിൽ നാം എത്തിടുവാനായ്
യുവസോദരങ്ങളെ യുവകേസരികളെ
നാം ഒന്നുചേരുകജയക്കൊടി ഉയർത്തുക;-
4 ഈ പാഴ്മരുഭൂമി എനിക്കാനന്ദമല്ലേ
സീയോൻ പുരിയതോ അധികകാമ്യമേ
എന്നു ചെന്നു ഞാൻ വീട്ടിൽ ചേരുമോ
അന്നു തീരുമേ ഈ പാരിൽ ദുരിതം;-