Kahalanadam kelkarai kunjatin kante

Malayalam Hymn

Kahalanadam kelkarai kunjatin kante

Kahalanadam kelkarai kunjatin kante lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 കാഹള നാദം കേൾക്കാറായ് കുഞ്ഞാട്ടിൻ കാന്തേ വ്യാകുലകാലം തീരാറായ് ക്രൂശിൻ സാക്ഷികളെ ആയാറിൽ നീ കണ്ടീടും ദൂതസേനകളെ അവരുടെ നടുവിലെൻ പ്രിയനെക്കാണാം മേഘത്തിൽ 2 ബന്ധനമോ പല ചങ്ങലയോ ഉണ്ടാകാം ഭൂവിൽ അതിലൊരുനാളും തളരാതെ പാർത്താലതു ഭാഗ്യം വ്യാകുലയായവളെ പ്രാവേ ബാഖായാണിവിടെ കുതുഹലാമോടൊരുനാളിൽ നീ പാടിടും വേഗം 3 താമസമില്ലാ തിരുസഭയേ കാലം തീരാറായ് ക്രൂശിൽ മരിച്ചവനെ വേഗം കാണാം തേജസ്സിൽ അരികളെതിർത്തതിനാലേറ്റം ക്ഷീണിച്ചോ പ്രാവേ വിരുതുലഭിച്ചവരന്നാളിൽ ചൂടും പൊന്മുടിയെ 4 പലവിധ മൂഢർക്കടിമകളായ് പാർക്കുന്നേ പ്രാവേ വരുമേ നിന്നുടെ പ്രിയ കാന്തൻ ഖേദം തീർപ്പാനായ് ക്രൂരജനത്തിൻ നടുവിൽ നീ പാർക്കുന്നോ പ്രാവേ ദൂതഗണങ്ങളൊരുനാളിൽ പൂജിക്കും നിന്നെ 5 ദുഷികളസംഖ്യം കേട്ടാലും ദുഃഖിച്ചീടരുതേ പ്രതിഫലമെല്ലാം പ്രിയകാന്തൻ നല്കീടും വേഗം ഏഴകൾപോലും നിൻപേരിൽ ദൂഷ്യം ചൊല്ലീടും ഭൂപതിമാരന്നാളിൽ നിൻ ഭാഗ്യം മോഹിക്കും 6 കഷ്ടതയോ പല പട്ടിണിയോ ഉണ്ടായിടട്ടെ പ്രതിഫലമേറ്റം പെരുകീടും ബാഖാ വാസികളേ പ്രതികൂലത്തിൻ കാറ്റുകളാൽ ക്ഷീണിച്ചീടരുതെ മശിഹാ രാജൻ നിൻകൂടെ ബോട്ടിൽ ഉണ്ടല്ലോ

Related Songs