Malayalam Hymn
Kahalanadam kelkkuvaan kaatthirunnore
Kahalanadam kelkkuvaan kaatthirunnore lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
കാഹളനാദം കേൾക്കുവാൻ കാത്തിരുന്നോരെ
താമസിച്ചു പോയെന്നോർത്തു ക്ഷീണിച്ചിടല്ലേ
കർത്തൻ വേഗം വന്നീടും ക്ഷീണമെല്ലാം തീർന്നിടും
ആ സ്വർപ്പുരിയിൽ വേഗം ചേർന്നിടും
കാത്തു കാത്തിരുന്ന തന്റെ കാന്തയെച്ചേർപ്പാൻ
പ്രേമ മണവാളനേശു വാനിൽ വരുമ്പോൾ
സ്വർണ്ണ ഹാരമണിഞ്ഞു തങ്കപ്പുടവ ചാർത്തി
മിന്നും ശോഭയിൽ വിളങ്ങിടും നാം;- കാഹളനാദം...
സ്വർണ്ണ ശോഭയേറിടും സിംഹാസനത്തിന്മേൽ
പങ്കിലമകന്ന പളുങ്കിൻ കടൽതീരെ
പൊന്മണിമകുടമായി മിന്നും മാളികകളിൽ
കാന്തൻ മാർവ്വതിൽ ചാരും മോദമായി;- കാഹളനാദം...
വാനദൂത സംഘങ്ങളൊന്നായി വണങ്ങുമ്പോൾ
വാനമധ്യത്തിൽ പ്രിയൻ വിളംബരം ചെയ്യും
എന്റെ കാന്തയാമിവൾ പാരിൽ കഷ്ടമേറ്റതാൽ
വാഴും രാഞ്ജിയായ് യുഗായുഗങ്ങൾ;- കാഹളനാദം...