Malayalam Hymn
Aashrithavathsalane unnathane
Aashrithavathsalane unnathane lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
ആശ്രിതവത്സലനേ ഉന്നതനേ
നിൻ നാമം വാഴ്ത്തുന്നു ഞാൻ (2)
എന്തു പ്രതികൂലമേറിവന്നീടിലും
നിന്നെ മാത്രം സ്തുതിക്കും (2)
1 ഹല്ലേലുയ്യാ പാടി ആരാധിച്ചീടും ഞാൻ
നന്ദിയോടനുദിനം വാഴ്ത്തിസ്തതിച്ചിടും ഞാൻ
വൻ പ്രയാസങ്ങളിൽ താങ്ങിനടത്തിയോനേ
എന്നാളും നിന്നെ ഞാൻ സ്തുതിച്ചിടും (2);-
2 ഈ ലോകജീവിതം ധന്യമായ് തീർത്തീടാൻ
നിൻ കൃപയേകി എന്നെ നയിക്ക (2)
ഇത്രമാം നന്മ ചൊരിഞ്ഞിടുവാൻ
എന്തുള്ളു യോഗ്യത എന്നിൽ നാഥാ (2);-
3 ഹാ ! എത്ര ആനന്ദം നിന്നിൽ അലിഞ്ഞിടുമ്പോൾ
എന്നിലെ വേദനയാകെ മറഞ്ഞ് (2)
തിരുമുമ്പിൽ വന്നു വണങ്ങിടുമ്പോൾ
എന്നിലെ ഞാനെന്നും സമ്പൂർണ്ണനായ് നാഥാ (2);-