Unnathane uyarnnavane uyaratthil

Malayalam Hymn

Unnathane uyarnnavane uyaratthil

Unnathane uyarnnavane uyaratthil lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ഉന്നതനെ ഉയർന്നവനെ ഉയരത്തിൽ വാഴുന്നോനേ ഇന്നലകളിൽ എൻ കരം പിടിച്ച് എന്നെ നടത്തിയോനേ(2) ഇനിമേലും നടത്തിടുവാൻ... യേശു എന്റെ കൂടെയുണ്ട്...(2) 1 ഉള്ളതുപോലെ എൻ ഉള്ളം അറിഞ്ഞ് എന്നെ പോറ്റുന്നോനേ... ഉന്നതികളിൽ എൻ കരം പിടിച്ച് എന്നെ ഉയർത്തിയോനേ... (2) എൻ ഗമനത്തെയും, ആഗമനത്തെയും എന്നേക്കും പരിപാലിക്കും... (2) (ഉന്നതനേ) 2 ഉലകത്തിലെ എല്ലാ മഹത്വങ്ങളും അശ്രു ഗണം മാത്രം... ഉയരത്തിലെ എല്ലാ ദാനങ്ങളും എന്നും നിലനില്ക്കും... (2) നാം ചോദിച്ചതിലും, നിനച്ചതിലും അത്യന്തം പരമായി നല്ക്കും... (2) (ഉന്നതനേ) 3 ഉടയവനേ എല്ലാം പടച്ചവനേ ഇന്നും ജീവിക്കുന്നു... ഉടനടിയായി നമ്മെ ചേർത്തീടുവാൻ വീണ്ടും വരുന്നവനേ... (2) എല്ലാ സ്തുതികൾക്കും, പുകഴ്ചയ്ക്കും ആരാധ്യൻ യേശു അത്രേ...(2) (ഉന്നതനേ)

Related Songs