Nanmakayi ellam cheyum nalla divame

Malayalam Hymn

Nanmakayi ellam cheyum nalla divame

Nanmakayi ellam cheyum nalla divame lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

നന്മയ്ക്കായ് എല്ലാം ചെയ്യും നല്ല ദൈവമേ നിന്റെ ഉള്ളറിയുവാൻ എന്റെ ഉള്ളം തുറക്ക(2) 1 കണ്ണുനീരിൻ താഴ്വരയിൽ കീർത്തനമായ് മാറിടും നീ കഷ്ടപ്പാടിൻ കുന്നുകളെ നേർവഴിയായ് മാറ്റിടും നീ അന്ധകാരമാർഗ്ഗമതിൽ ഞാനലയുമ്പോൾ ബന്ധുരമാം ദീപമായി തീർന്നിടും നീ;- 2 മിത്രമായ് നടിച്ചവരും പരിഹസിച്ചാലും ശത്രുക്കൾ മുമ്പാകെ നീ വിരുന്നൊരുക്കുന്നു ഘോരമാം മരുഭൂമിയിൽ ഞാൻ നടക്കുമ്പോൾ നീരുറവ എനിക്കു വേണ്ടി നീ തുറക്കുന്നു;- 3 മുള്ളുകൾ നിറഞ്ഞവഴി ഞാൻ നടക്കുമ്പോൾ ഉള്ളം കയ്യിൽ എടുത്തെന്നെ നീ വഴി നടത്തുന്നു നല്ലതല്ലാതൊന്നുമില്ല ചൊല്ലുവാനിനി ഉള്ളതെല്ലാം ദാനമല്ലോ നിൻ ദയയല്ലോ;-

Related Songs