Malayalam Hymn
Ie vazhi valare idukkam njerukkam
Ie vazhi valare idukkam njerukkam lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
1 ഈ വഴി വളരെ ഇടുക്കം ഞെരുക്കം
ആരിതു കടന്നിടുമോ?
കൂട്ടുകാർ ചുരുക്കം സഹായികൾ ചുരുക്കം
ഹാ! ഇതല്ലോ മോക്ഷവഴി
കഷ്ടതകൾ തീർക്കുവാൻ സിദ്ധന്മാരെ ചേർക്കുവാൻ
പെട്ടെന്നേശു വന്നിടുമേ
മുട്ടുകൾ തീർത്തിടും കണ്ണുനീർ തുടയ്ക്കും
എന്റെ ദുഃഖമെല്ലാം തീർത്തിടുമേ
2 ആരുള്ളു ചാരുവാൻ എൻമണവാളനൊഴികെ
ഞെരുക്കമുള്ളീ മരുവിൽ
ആവശ്യം വളരെ തൻ വാഗ്ദത്തം ഉണ്ടല്ലോ
ആയതെല്ലാം സത്യമല്ലോ;- കഷ്ടതകൾ...
3 മരണം വരെയും തിരുരക്തത്താലും
തിരുവചനം വഴിയും
പരിശുദ്ധാത്മാവിലും പരിശുദ്ധമാകണം
കറ തീരെ ഇല്ലാതെ;- കഷ്ടതകൾ...
4 പണ്ടു പല വിശുദ്ധർ വിട്ടുപോന്നതോർത്തില്ലെങ്കിൽ
സാധുവുമതോർത്തിടുമേ
ലോക ക്ഷേമമായതിൽ മോക്ഷഭാഗ്യം തെല്ലില്ല
എന്റെ ക്ഷേമം സ്വർഗ്ഗത്തിൽ;- കഷ്ടതകൾ...
5 ഞാൻ കുറയുന്നെങ്കിലോ യേശു എന്നിൽ വളരട്ടെ
മഹത്വം അവനിരിക്കട്ടെ
ഞാനവനായ് ചാകണം എങ്കിലോ വേണ്ടില്ല
ആയിരങ്ങൾ ജീവിക്കട്ടെ;- കഷ്ടതകൾ...
6 കണ്ണുനീരിൻ താഴ്വര നിന്ദകൾ കുറവില്ലിഹേ
എങ്കിലുമുണ്ടാശ്വാസം
യേശുവിൻ സാക്ഷ്യവും സത്യവചനവും
മാത്രമല്ലൊ വരുത്തുന്നിത്;- കഷ്ടതകൾ...
7 കൂട്ടുകാർ ദുഷിക്കട്ടെ നാട്ടുകാർ പഴിക്കട്ടെ
യേശു ഇന്നും ജീവിക്കുന്നു
വിട്ടതും വെടിഞ്ഞതും യേശുവിൻ പ്രബോധനം
അനുസരിച്ചാണല്ലോ ഞാൻ;- കഷ്ടതകൾ...
8 കൂലിക്കാരല്ല ഞാൻ യേശുവിൻ സ്ഥാനാപതി
തെരഞ്ഞെടുക്കപ്പെട്ടവൻ ഞാൻ
രാജകീയ പുരോഹിതൻ വിശുദ്ധവംശക്കാരൻ ഞാൻ
സ്വന്തക്കാരനാണല്ലോ ഞാൻ;- കഷ്ടതകൾ...