Mutti mutti vathilil vannu nilpathaar

Malayalam Hymn

Mutti mutti vathilil vannu nilpathaar

Mutti mutti vathilil vannu nilpathaar lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 മുട്ടി മുട്ടി വാതിലിൽ വന്നു നിൽപതാർ മകനെയെന്നോതിയെന്നേശുപരൻ; നിന്നെ വീണ്ട പ്രിയ സ്നേഹിതൻ താൻ പിന്നെയെന്തു മടി നീ തുറപ്പാൻ സ്നേഹഭോജ്യമവനും നീയുമൊത്തു ഭുജിപ്പാൻ സ്നേഹിതനെപ്പോലവൻ കെഞ്ചിടുന്നു 2 സൂര്യോദയ നേരം മുതലന്തിയോളം സോദരരെ ഈ വിളി കേൾപ്പതില്ലേ; സ്ഥാനമാന മഹിമാദികളാൽ ഹീനമായ് കരുതീടായ്കിതു നീ, മാറ്റി മാറ്റി വയ്ക്കല്ലേ കാലമിനി നീട്ടല്ലേ മൃത്യു വന്നണഞ്ഞിടുവാതാരറിവൂ;- 3 എങ്ങുമെങ്ങും കേൾക്കുമീ രക്ഷാസന്ദേശം നിന്നുപോമെന്നോർക്കണം ഈ ക്ഷണം നീ; ഘോരഘോര ദുരിതാകുലമാം ഭീതിയാം ദിനമതാഗതമാം കുന്നുമല തന്നോടന്നിരന്നാൽ രക്ഷ തന്നിടുവതില്ലിന്നു തൻ വിളികേൾ;-

Related Songs