Malayalam Hymn
Yahova vaazhunnu bhoolokam sakalam
Yahova vaazhunnu bhoolokam sakalam lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
1 യഹോവ വാഴുന്നു ഭൂലോകം സകലം
തൻ പാദപീഠമാകുന്നു സ്വർഗ്ഗം സിംഹാസനം
യഹോവ വാഴുന്നു സന്തോഷിക്കുക നാം
താൻ സത്യദൈവമാകുന്നു താൻ നിത്യരാജനും
2 യഹോവ വാഴുന്നു സ്വർ-ല്ലോകത്തിൽ എല്ലാം
സദാ ഒരുങ്ങി നിൽക്കുന്നു ചെയ്‌വാൻ തൻ നിർണ്ണയം
3 യഹോവ വാഴുന്നു സൂര്യനും ചന്ദ്രനും
തൻ ചൊൽപ്രമാണിച്ചോടുന്നു ആകാശം സർവ്വവും
4 യഹോവ വാഴുന്നു കാറ്റും സമുദ്രവും
തൻ വാക്കിന്നു കീഴ്പെടുന്നു പ്രപഞ്ചം ഒക്കെയും
5 യഹോവ വാഴുന്നു മിന്നീടുന്നു തൻ വാൾ
വൻ പാറകൾ പിളരുന്നു തൻ വാക്കിൻ ശക്തിയാൽ
6 യഹോവ വാഴുന്നു താൻ സാത്താൻ രാജത്വം
എല്ലാം നിഷ്ഫലം ആക്കുന്നു പുത്രൻ മുഖാന്തരം
7 യഹോവ വാഴുന്നു പാപത്തിൻ വാഴ് ച താൻ
ഉളളിൽനിന്നു നീക്കിടുന്നു തൻ വാഴ് ച സ്ഥാപിപ്പാൻ
8 യഹോവ വാഴുന്നു തൻ രാജ്യം ആത്മാവിൽ
സന്തോഷം നീതിയാകുന്നു വിശുദ്ധ സ്നേഹത്തിൽ
9 യഹോവ വാഴുന്നു തൻ സമ്മതം വിനാ
നിൻ ശിരസ്സിൽ ഒർരോമവും നശിപ്പാൻ പാടില്ല
10 യഹോവ വാഴുന്നു തൻ ഭക്തർ നന്മക്കായ്
സുഖത്തിലും ദുഃഖത്തിലും എല്ലാറ്റിലും തൻ കൈ
11 യഹോവ വാഴുന്നു രാജ്യവും ശക്തിയും
എന്നേക്കും തന്റേതാകുന്നു എല്ലാ മഹത്വവും