Ethra nalla mithramenikkeshu

Malayalam Hymn

Ethra nalla mithramenikkeshu

Ethra nalla mithramenikkeshu lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 എത്ര നല്ല മിത്രമെനിക്കേശു ഭാരമത്രയും വഹിപ്പതിന്നു പ്രാപ്തൻ...(2) എന്നെയെത്രയും സ്നേഹിച്ചു ശാപ മൃത്യുവെൻ പേർക്കായ് സഹിച്ച മിത്രം ആത്മമിത്രം! 2 എത്രയോ സന്തോഷം തൻതൃപ്പാദം തത്ര അത്രയും തീരുന്നു മൽസന്താപം(2) ഉളളിൽ എത്രയും കൗതുകം നൽകിടുന്ന തൻ തിരുവചനം ഓർത്താൽ അതിചിത്രം!;- 3 ഭക്തരുടെ യോഗമെനിക്കിമ്പം അതു ശക്തിയേറും ദൈവത്തിൻ കുടുംബം(2) അതിൽ കർത്തൃമേശയോടണയും നേര മുളളിൽ നിന്നൊഴിഞ്ഞു പോകും സർവ്വ തുമ്പം;- 4 സങ്കടത്താൽ ക്ഷീണിച്ചു ഞരങ്ങിടുമ്പോൾ തൻകരങ്ങൾ മൂലമെന്നെ താങ്ങി(2) തന്റെ വൻ കൃപകളോരോന്നെന്നെ കാണിക്കും നേരമുളളിൽ സന്തോഷം തിങ്ങിടുന്നു;-

Related Songs