Nokki nokki kankal mangidunne naatha

Malayalam Hymn

Nokki nokki kankal mangidunne naatha

Nokki nokki kankal mangidunne naatha lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

നോക്കി നോക്കി കൺകൾ മങ്ങിടുന്നേ നാഥാ എന്നു നീ വന്നിടുമോ കാണുവാനാശയായ് കാത്തിടുന്നേ പ്രിയാ എന്നു നീ വന്നിടുമോ... പാരിൽ പ്രയാസങ്ങൾ ഏറിടും നേരത്തും ആശ്രയം നീ മാത്രമെ പോർക്കളത്തിലെന്റെ തേരാളിയായ് നീയെൻ കൂടെ നടന്നിടണേ... എന്നു തീരും എന്റെ ക്ലേശമെന്നോർത്തു ഞാൻ കാത്തിതാ പാർത്തിടുന്നേ അന്നുവരെ കാണും പ്രിയനെൻ ചാരത്തു താങ്ങി നടത്തിടുവാൻ... ക്രൂശിലെൻ പേർക്കായി കഷ്ടമേറ്റ നാഥൻ വന്നിടും നാളതിൽ ഞാൻ മിന്നും പ്രഭാപൂരം പ്രജ്വലിക്കും പ്രിയൻ പൊന്മുഖം മുത്തിടും ഞാൻ...

Related Songs