Malayalam Hymn
Thejomayane ninnilaayi kaanum
Thejomayane ninnilaayi kaanum lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
തേജോമയനെ (2)
നിന്നിലായി കാണും ഞാനെൻ പ്രിയൻ പൊൻമുഖം
തേജോമയനെ (2)
തേജസ്സിൽ വാസം ചെയ്യും സർവ്വ ശക്തനെ
ഏഴകൾ കാണുന്നു യേശുവിൻ പൊൻമുഖം
മൂടുപടം നീങ്ങി പ്രിയനേ എപ്പോഴും (2)
കർത്തന്റെ മഹിമ എന്നിലായി മാറുന്നേ
തേജസ്സിൽ കാണും ഞാനെൻ പ്രിയൻ പൊൻമുഖം;-
ആഴത്തിൽ നിന്നും എന്നെ തൻ ഭുജ ബലത്താലെ
മാർവ്വോടണച്ചു തന്റെ പ്രിയ പുത്രനായി
തേജസ്സിൽ വാസം ചെയ്യും കർത്തന്റെ സന്നിധിയിൽ
സ്വർഗ്ഗസ്ഥലങ്ങൾ എന്റെ വാസ സ്ഥാനമായി
തേജസ്സിൽ നീങ്ങുന്നു തേജസ്സിൽ വാഴുന്നു
തേജസ്സിൽ നിന്നും മഹാ തേജസ്സിലേക്ക്;-
അസ്ഥി തൻ താഴ് വരയോ പദ്മോസിൻ ശോധനയോ
തേജസ്സ് വെളിപ്പെടും നിനക്ക് വേണ്ടി
ശത്രുവിൻ ആയുധങ്ങൾ ദുഷ്ടന്റെ ആഗ്രഹങ്ങൾ
നിഷ് ഫലമാകും മഹാ തേജസ്സിൻ തലം
യേശുവിൽ നോക്കുന്നു യേശുവിൽ വാഴുന്നു
ക്രിസ്തുവിൽ രൂപമായി വെളിപ്പെടുന്നു