Malayalam Hymn
Jeevan undaam eka nottatthal krooshinkal
Jeevan undaam eka nottatthal krooshinkal lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
1 ജീവനുണ്ടാം ഏക നോട്ടത്താൽ ക്രൂശിങ്കൽ
ജീവനുണ്ടാം ഇപ്പോൾ നിനക്കു
പാപീ നോക്കി നീ രക്ഷ പ്രാപിക്കുക
ജീവനെ തന്നോരു യേശുവിൽ
നോക്കി ജീവിക്ക
ജീവനുണ്ടാം ഏക നോട്ടത്താൽ ക്രൂശിങ്കൽ
ജീവനുണ്ടാം ഇപ്പോൾ നിനക്കു
2 യേശു താൻ നിൻ പാപം വഹിച്ചിട്ടില്ലായ് കിൽ
എന്തിനു പാപ വാഹകനായ്?
തൻ മൃത്യു നിൻ കടം വീട്ടായ് കിലെന്തിനു
പാപനാശ രക്ത മൊഴുകി?;- നോക്കി…
3 പ്രാർത്ഥന കണ്ണീരും ആത്മാവെ രക്ഷിക്കാ
രക്തം താൻ രക്ഷിക്കും ആത്മാവെ
രക്തത്തെ ചിന്നിയോരേശുവിൽ നിൻ പാപം
സാദരം വെക്കുക നീ മുദാ;- നോക്കി…
4 ചെയ്യേണ്ടതായിനി ഒന്നുമില്ലെന്നീശൻ
ചൊന്നതാൽ സംശയം നീക്കുക
കാലത്തികവിങ്കൽ പ്രത്യക്ഷനായവൻ
വേലയെ പൂർണ്ണമായ് തികച്ചു;- നോക്കി…
5 യേശു താൻ നൽകുന്ന നിത്യമാം ജീവനെ
ആശു നീ സാമോദം വാങ്ങുക
നിന്നുടെ നീതിയാം യേശു ജീവിക്കയാൽ
വന്നിടാ മൃത്യു എന്നറിക;- നോക്കി…