Malayalam Hymn
Prashamsippan enikku krooshu maathram
Prashamsippan enikku krooshu maathram lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
പ്രശംസിപ്പാനെനിക്കു ക്രൂശു മാത്രം
ജീവിപ്പതോ യേശു ക്രിസ്തുവിനായ്
മരിക്കുന്നതോ ഏറ്റം ലാഭം അത്രേ
എണ്ണുന്നു ഞാൻ എല്ലാം തുച്ഛമായി
സന്തോഷിപ്പീൻ സന്തോഷിപ്പിൻ
എപ്പോഴും സന്തോഷിപ്പിൻ
സന്തോഷിപ്പീൻ നാം സന്തോഷിപ്പിൻ
കർത്താവിൽ സന്തോഷിപ്പിൻ
താഴ്ച ഭവിച്ചാലും സമൃദ്ധി ലഭിച്ചാലും
മാറുകില്ല ഞാൻ മറക്കുകില്ലാ
രോഗം ശീലിച്ചാലും വറുതിയിലായാലും
തളരുകില്ല ഞാൻ പതറുകില്ല;- സന്തോഷി...
വ്യാധികളോ മഹാമാരികളോ
മൃത്യുവിൻ ഭീതിയോ വന്നിടട്ടെ
എന്നെ വിളിച്ചവൻ എന്നേശു നായകൻ
ശക്തനാക്കുന്നവൻ മതിയായവൻ;- സന്തോഷി...
മനം കലങ്ങിടേണ്ട മന ക്ലേശം വേണ്ട
മനതാരിൻ ആശ്വാസം മമ നായകൻ
മനനത്തിനുപരിയാം സമാധാനം
മനമേ പകരുവാൻ മതിയായവൻ;- സന്തോഷി...
മമ കാന്തൻ വന്നിടാറായി പറക്കുവാൻ കാലമായി
കാത്തിരുന്നാനാട്ടിൽ ചേർന്നിടാറായി
ആ നിത്യ സ്വർഗീയ സുദിനങ്ങൾ
ആഗതമായി നാം സന്തോഷിപ്പിൻ;- സന്തോഷി...