Jeevitha yathrakkara kaladikal

Malayalam Hymn

Jeevitha yathrakkara kaladikal

Jeevitha yathrakkara kaladikal lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

ജീവിതയാത്രക്കാരാ കാലടികൾ എങ്ങോട്ട് നാശത്തിൻ പാതയോ ജീവന്റെ മാർഗ്ഗമോ ലക്ഷ്യം നിൻ മുൻപിലെന്ത്(2) 1 അൻപിൻ രൂപിയേശുനാഥൻ നിന്നെ വിളിക്കുന്നില്ലേ പോകല്ലെ നീ അന്ധനായി ലോക സൗഭാഗ്യം തേടി പോന്നിൻ ചിറകുനിനക്കു മിതെ കർത്തൻ വിരിച്ചതു കാണുന്നില്ലേ സൂര്യനിൻ താപമോ ഘോരമാം മാരിയോ നിന്നെ അലട്ടാ എൻ പൊൻമകനേ;- ജീവിത... 2 വൈഷമ്യമാം മേടുകളെ എങ്ങനെ നീ കടക്കും? എങ്ങനെ നീ യോർദ്ധാനിന്റെ അക്കരെ ചെന്നു ചേരും? നിൻ തോണിയിൽ കർത്തൻ യേശുവുണ്ടോ? നിൻ നാവിൽ പ്രാർത്ഥനാ ഗാനമുണ്ടോ? പുത്തൻ ഗാനാലാപം പാടി സ്തുതിക്കുവാൻ ഹൃത്തിടെ സ്വർഗ്ഗീയ ശാന്തിയുണ്ടോ?;- ജീവിത... 3 വിശ്വാസത്തിൻ തോണിയതിൽ പോകുന്നയാത്രക്കാരാ പാറക്കെട്ടിൽ തട്ടാതെ നീ അക്കരെ ചെന്നീടുമോ? ഓളങ്ങൾ ഏറുന്ന സാഗരത്തിൽ ജീവിതത്തോണി ഉലഞ്ഞീടുമ്പോൾ ആരുണ്ടു കൈത്താങ്ങായ് ആരു സഹായിക്കും കപ്പിത്താൻ യേശുവല്ലാതെ നിന്നെ;- ജീവിത... 4 സ്വർപ്പുരേ നീ കേൾക്കുന്നില്ലേ സീയോനിൻ ഗാനശബ്ദം വേണ്ടായോ നിൻ സ്വന്തമായി സ്വർഗ്ഗീയ സന്തോഷങ്ങൾ വാനത്തേരിൽ മേഘാരൂഡനായി വേഗം വരുന്നേശു രാജനവൻ ചേർക്കുവാൻ നിന്നെയും ശുദ്ധരിൻ സംഘത്തിൽ കണ്ണീരില്ലാ സ്വർഗ്ഗ വാസം അതിൽ;- ജീവിത...

Related Songs