Malayalam Hymn
Yeshuve oru vaaku mathi
Yeshuve oru vaaku mathi lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
1 യേശുവേ ഒരു വാക്കു മതി
എൻ ജീവിതം മാറിടുവാൻ
നിന്റെ സന്നിധിയിൽ ഇപ്പോൾ ഞാൻ
നിന്റെ മൊഴികൾക്കായ് വാഞ്ചിക്കുന്നേ
യേശുവേ എൻ പ്രിയനേ
നിന്റെ മൃദുസ്വരം കേൾപ്പിക്കണേ
മറ്റൊന്നും വേണ്ടിപ്പോൾ
നിന്റെ ഒരു വാക്കു മതി എനിക്ക്
2 മരിച്ചവരെ ഉയർപ്പിച്ചതാം
രോഗികളെ വിടുവിച്ചതാം
കൊടുങ്കാറ്റിനെ അടക്കിയതാം
നിന്റെ ഒരു വാക്കു മതി എനിക്ക്;-
3 എന്റെ അവസ്ഥകൾ മാറിടുവാൻ
എന്നിൽ രൂപാന്തരം വരുവാൻ
ഞാൻ ഏറെ ഫലം നൽകാൻ
നിന്റെ ഒരു വാക്കു മതി എനിക്ക്;-
chorus