Sneha svarupa vishvastha

Malayalam Hymn

Sneha svarupa vishvastha

Sneha svarupa vishvastha lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

സ്നേഹ സ്വരൂപാ വിശ്വസ്ത നായകാ അലിവുള്ള എൻ പിതാവേ കൃപയും കരുണയും നിറഞ്ഞവനെ ദയയും ക്ഷമയും നിനക്കേറ്റമേ നീയെൻ പരമപിതാവാം ദൈവമെ 1 പാപത്തിൽ ഞാൻ ഉരുവായ നാൾ ശാപത്തിൽ ഞാൻ വളർന്ന നാൾ നീയാരെന്നറിയാതെ ജീവിച്ച നാൾ ലോകത്തിൻ ജീവിതം ആശിച്ച നാൾ;- 2 സ്നേഹിതർ ഓരോന്നായ് അകന്നു പോയി സ്നേഹിപ്പാൻ ആരുമെ ഇല്ലാതെ പോയ് കഷ്ടങ്ങൾ മാത്രമായ് ജീവിച്ച നാൾ ജീവിതം മതിയെന്നു തോന്നിയ നാൾ;- 3 സത്യമാം ദൈവത്തെ അന്വേഷിക്കിൽ നീയെന്നെ കണ്ടെത്തിയതത്ഭുതമെ പാപം ക്ഷമിച്ചെന്നെ വീണ്ടെടുത്ത കർത്താവേ നിനക്കായ് ഞാൻ ജീവിച്ചിടും;-

Related Songs