Yeshu nathhan vaanil velippedaraay

Malayalam Hymn

Yeshu nathhan vaanil velippedaraay

Yeshu nathhan vaanil velippedaraay lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

യേശു നാഥൻ വാനിൽ വെളിപ്പെടാറായ് യേശുവിൻ ജനമെ ഒരുങ്ങിടുക വാഗ്ദത്തം ഓരോന്നും നിറവേറുന്നെ വാനവനേശുവിൻ വരവിന്നായ് വാനമേഘെ പ്രിയൻ വേഗം വരുമെ വാഞ്ചയോടെ കാത്തിരുന്നിടുവിൻ;- യേശു ... ഖിന്നത ഭിന്നത വെടിഞ്ഞിടുക ഉന്നതനേശുവെ എതിരേല്പാൻ ഉന്നത ജീവനാൽ ധന്യരായവർ ഉന്നതചിന്തയോടുണർന്നിടുവിൻ;- യേശു... ആത്മവിശുദ്ധിയിൽ അനുദിനവും ആത്മാവിൻ ശക്തിയാൽ നിറഞ്ഞിടാം ആത്മജഡത്തിലെ കന്മഷം നീക്കി ആത്മമണാളനായൊരുങ്ങിടുവിൻ;- യേശു... കാന്തൻ വരവിങ്കൽ തോരും കണ്ണുനീർ കാന്തയാകും നമ്മെ ചേർത്തണക്കും കാന്തൻ മഹത്വത്തോടനുരൂപരായ് കാന്തനോടുകൂടെന്നും വാഴുംനാം;- യേശു...

Related Songs