Malayalam Hymn
Yeshuvin sakshikal naam
Yeshuvin sakshikal naam lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
യേശുവിൻ സാക്ഷികൾ നാം-
സുവിശേഷത്തിൻ സേനകൾ നാം
ജയ് ജയഗീതം ശുഭനാദം സുവിശേഷം
1 പാപത്തെ വെറുക്കുന്നു ദൈവം പാപിയെ സ്നേഹിക്കുന്നു
നല്ല സന്ദേശം നമ്മുടെ ദേശം എങ്ങുമേ അറിയിക്ക നാം;-
2 ദൈവത്തിൻ മഹൽ സ്നേഹം ഏകജാതനെ തന്ന സ്നേഹം
കൽമനം മാറ്റും നന്മകളേറ്റും കൃപയുടെയുറവിടമാം;-
3 ലജ്ജിതരാകേണ്ടാ-ലവലേശവും ഭയം വേണ്ടാ
ദൈവികശക്തി പാപിക്കു മുക്തി നൽകുന്നു-സുവിശേഷം;-
4 വേറൊരു സുവിശേഷം ഇല്ല പാരിതിലിന്നശേഷം
പാപികൾ സ്വർഗ്ഗം പൂകുന്ന മാർഗ്ഗം മാറില്ലെന്നറിയിക്ക നാം;-