Malayalam Hymn
Krushilen nathhan pidayunnitha
Krushilen nathhan pidayunnitha lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
ക്രൂശിലെൻ നാഥൻ പിടയുന്നിതാ…..
എന്റെ പാപഭാരം ചുമലിലേറ്റി….
തകർന്ന ഹൃദയവും തളർന്ന മേനിയും….
കൽവരിക്കുന്നിൽ യാഗമായി…
എനിക്കായ് അവൻ യാഗമായി (2)
തലയിൽ മുൾമുടി തറച്ചീടുമ്പോൾ…
ചോരവാർന്നാമുഖം മങ്ങീടുന്നു…
ആണിയടിച്ചു തറച്ച കൈകളിൽ…
ആലവട്ടമായി വേദന പടരുന്നു…(2)
വാരിധിപോലൊരു വിലാപത്തിനിടയിൽ…
എൻ ദൈവമേ…..എന്നു വിളിച്ചവൻ…
തൻ ജീവൻ നൽകി എന്നെ വീണ്ടെടുപ്പാൻ…
തൻ രക്തമെല്ലാം ഒഴുക്കി തീർത്തൂ…(2)
മുറിവേറ്റ കരങ്ങളാൽ അപ്പമെടുക്കാം …
വർന്നു വീണ രക്തത്താൽ പാനപാത്രം…
ഈമേശക്കരികെ നാം നിൽക്കുമ്പോഴും..
നാഥന്റെ വേദന ഓർത്തീടാം (2)
എൻ പ്രിയ നാഥാ നിൻ സ്നേഹമോർക്കുമ്പോൾ…
എന്നുള്ളം തകർന്നു കരഞ്ഞിടുന്നു…
കർത്താവിൻ ബലിയിൽ പങ്കു ചേരാം….
നിൻ ബലി മാത്രമെൻ രക്ഷയായ്….(2)
നിൻ ബലി മാത്രമെൻ രക്ഷയായ്….
നിൻ ബലി മാത്രമെൻ രക്ഷയായ്….
നിൻ ബലി മാത്രമെൻ രക്ഷയായ്….