Yeshuve nin snehamenne

Malayalam Hymn

Yeshuve nin snehamenne

Yeshuve nin snehamenne lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 യേശുവേ നിൻ സ്നേഹമെന്നെ കാത്തു സൂക്ഷിച്ചു നിൻ കൃപയിലിന്നയോളം നിന്നുപോരുവാൻ 2 നാശകന്റെ ഊടുവഴി ചുറ്റി നടന്നു-നാഥാ മിശ്രദേശത്തന്ധനായ് ഞാൻ മുമ്പു നടന്നു 3 പാപഭാരമെന്നിൽ നിന്നു നീക്കി നീയെന്നെ-ദൈവ- കോപത്തീയിൽ വീഴാതെന്റെ ശാപം തീർത്തു നീ 4 നാൾതോറുമെൻ ഭാരങ്ങളെ നീ വഹിക്കുന്നു-എന്റെ ഉള്ളമതിൽ പള്ളികൊണ്ടു വാഴുന്നതു നീ 5 പാപത്തിന്റെ ശോധനകൾ വർധിച്ചീടുമ്പോൾ-നാഥാ പാപം ചെയ്യാതെന്നിൽ കൃപ തന്നു പാലിക്ക 6 ഈ മരുവിൽ ഞാനിടറി വീണുപോകാതെ-സർവ- ദുർമോഹവുമെന്നിൽനിന്നു ദൂരെ നീക്കുക 7 ലോകസ്നേഹം പൂണ്ടീ ദാസൻ ദേമാസാകാതെ-എന്നെ ലോകത്തിൽ നീ അന്യനായ് കാത്തുകൊള്ളേണം 8 പണ്ടാറുലക്ഷം യോദ്ധാക്കളായി എണ്ണിയവരിൽ-അന്ത്യം രണ്ടുപേരായ് തീർന്നതോർക്കിൽ ഭീതിയുണ്ടെന്നിൽ 9 ആപത്തിലും ക്ഷാമത്തിലും യേശുവേ നീ മാത്രം-എന്നെ ക്ഷേമമായി പാലിക്കേണം ആർദ്രവാനേ നീ 10 പിറുപിറുപ്പും മറുതലിപ്പും വന്നുപോകാതെ-എന്നെ കരങ്ങളിൽ നീ പരിപാലിക്ക പരമരാജാവേ 11 സ്വർഗ്ഗകനാൻ നാട്ടിലെന്റെ പാദം വെക്കുവാൻ-ഇനി എത്രനാൾ ഞാൻ ക്ഷോണിതന്നിൽ കാത്തു പാർക്കേണം

Related Songs