Malayalam Hymn
Jeevan thanna idayan enikkaay
Jeevan thanna idayan enikkaay lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
ജീവൻ തന്ന ഇടയൻ എനിക്കായ് നിനക്കായ്
ക്രൂശിൽ ഏറ്റല്ലോ
സ്നേഹം തന്ന യേശു എനിക്കായ് നിനക്കായ്
യാഗമായല്ലോ (2)
എന്നെ വീണ്ടെടുക്കാൻ എന്റെ പാപം നീക്കാൻ
എന്നെ ആദരിക്കാൻ സ്വന്ത പൈതലാക്കാൻ
അവകാശങ്ങളും പദവിയും അരുളാൻ
തേടി വന്നവനേ
എന്റെ ശാപങ്ങളെ അനുഗ്രഹമാക്കിടാൻ
എൻ വിലാപങ്ങളെ നൃത്തമാക്കിടുവാൻ
കണ്ണുനീർ തുടയ് ക്കാൻ ആശ്വസിപ്പിക്കുവാൻ
അരികിൽ വരുന്നവനേ
ശത്രു ഉന്നം നോക്കി ശരങ്ങൾ എയ്യുമ്പോൾ
വേലികൾ പൊളിക്കാൻ ദുഷ്ടൻ അടുക്കുമ്പോൾ
പരിപാലിക്കുവാൻ വഴികാണിക്കുവാൻ
കൂടെ ഇരിക്കുന്നോൻ