Jeevitham mediniyil

Malayalam Hymn

Jeevitham mediniyil

Jeevitham mediniyil lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

പല്ലവി ജീവിതം മേദനിയിൽ ശോഭിക്കുന്നോർ നിശ്ചയം യേശു ഭക്തർ ചരണങ്ങൾ 1 ദൈവത്തോടും എല്ലാ മനുഷ്യരോടും സ്നേഹം ജീവിതത്തിൽ ലഭിക്കും മനുജരിൽ സൂക്ഷ്മമായ് ദൈവമുണ്ട്;- ജീവിതം... 2 ആശ്രയമാകുന്ന ജീവിതക്കപ്പലിൽ വിശ്രമനാട്ടിലെത്തീട്ടനന്തമായ് വാണു സുഖിക്കുമവർ;- ജീവിതം... 3 പാപത്തിന്നന്ധത സ്വപ്നത്തിൽ പോലുമാം ജീവിത നിഷ്ഠരിലില്ലവർ മുഖം തേജസ്സിശോഭിച്ചീടും;- ജീവിതം... 4 സുവിശേഷഘോഷണ സേവകരായവർ സുവിശേഷ പോർക്കളത്തിൽ തോല്ക്കാത്തവർ സൂക്ഷമത്തിൽ ലാക്കിലെത്തും;- ജീവിതം... 5 ലോകത്തിന്നാശിഷം സത്യമായ് ഭക്തന്മാർ ലോകത്തിൽ ജീവിക്കുന്നതോർക്കെല്ലാവർക്കും നന്മയായ്ത്തീരുമവർ;- ജീവിതം... 6 നിത്യാനന്ദാത്മാവിൻ സന്തോഷ സംതൃപ്തി നിത്യവും ആസ്വദിച്ചീവിശ്വാസികൾ വാഴുന്നീപ്പോർക്കളത്തിൽ;- ജീവിതം... 7 പരമ മണവാളൻ യേശുമഹാരാജൻ തിരിച്ചുവരും ദിനത്തിൽ കണ്ടാൽ കൊതി തീരാത്തഭാഗ്യമത്;- ജീവിതം...

Related Songs