Kaalam thikayaarayi karthaavu

Malayalam Hymn

Kaalam thikayaarayi karthaavu

Kaalam thikayaarayi karthaavu lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

കാലം തികയാറായി കർത്താവു വന്നിടാറായ് (2) സുവിശേഷം വിശ്വസിപ്പിൻ മനം തിരിഞ്ഞീടുവിൻ (2) 1 ഉലകിൻ പ്രതാപങ്ങൾ തകർന്നുവീഴും ഇരുളിൻ ശക്തികൾ അടരാടിടും(2) ഉലകിൻ ഉടയോൻ യാഹിൻ വചനങ്ങൾ ഒരുനാളും പാഴിനായ് പോകുകില്ല(2) ഒരിക്കലും മാറാത്ത നാമവും താൻ ഇളകാത്ത രാജ്യത്തിൻ ശില്‍പ്പിയും താൻ;- കാലം... 2 സൽഗുണ പൂർണ്ണരായി തീർന്നിടുവാൻ സത്യയേക ദൈവത്തിൽ ആശ്രയിക്കാൻ(2) ജീവന്റെ വചനം സഹതം ഭുജിപ്പിൻ ഫലമാർന്ന ജീവിതം കാഴ്ചവെപ്പാൻ(2) സഹജർക്കു നൽ സാക്ഷ്യമേകിടുവിൻ നാഥന്റെ തിരുവിഷ്ടം നിറവേറ്റുവാൻ;- കാലം... 3 സത്യവും നിതിയും മാർഗ്ഗവും താൻ നിത്യമാം ജീവന്റെ ഉറവയും താൻ(2) നീയും നിനക്കുള്ള പ്രിയരും എല്ലാം യേശുവിൻ നാമത്തിൽ വിശ്വസിക്കാ(2) രക്ഷയിൻ വാതിൽ കടന്നിടുക സ്വർഗ്ഗീയ ജീവിതം ആസ്വദിപ്പാൻ;- കാലം...

Related Songs