Vazhthi vazhthi varnnikkume

Malayalam Hymn

Vazhthi vazhthi varnnikkume

Vazhthi vazhthi varnnikkume lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

വാഴ്ത്തി വാഴ്ത്തി വർണ്ണിക്കുമേ ഞാൻ നന്ദിയാൽ നിറഞ്ഞു പൊന്നേശുരാജനെ ഈ മരുവിലെന്റെ നാളെല്ലാം 1 സീയോൻ പാതയിൽ എന്റെ യാത്രയോ കാഴ്ചയാലല്ല വിശ്വാസത്താലത്രേ വീഴ്ചകൾ വന്നിടാതെ പൂർണ്ണനായ് നിറുത്തീടുവാൻ തൻകൃപ തന്നുനിത്യം- കാത്തിടുന്നെന്നെയവൻ;- വാഴ്ത്തി... 2 ആത്മനാഥനെ പകച്ച ലോകമെ നിന്റെ പ്രീതി ഞാൻ തേടുകില്ലൊട്ടും നാഥനു മുൾമുടി ഏകിയ ലോകമെ നിൻ പ്രതാപങ്ങൾ ഞാൻ വെറുക്കുന്നു;- വാഴ്ത്തി... 3 സാക്ഷികൾ സഞ്ചയത്തെ എൻചുറ്റും കാണുകയാൽ സകല ഭാരവും വെടിഞ്ഞോടിടുന്നു വിശ്വാസനായകനെ എൻ മുൻപിലായ് കാണുന്നതാൽ ജയത്തിൻ ഗാനങ്ങൾ ആലപിച്ചീടുന്നു ഞാൻ;- വാഴ്ത്തി... 4 മന്നിൽ ഖിന്നതകൾ വന്നിടും നേരത്തിൽ ചേലെഴും സ്നേഹഭുജം താതൻ നീട്ടിടുമേ ഈ മഹൽ സ്നേഹമെന്നാൽ വർണ്ണിപ്പാനാവതല്ലേ തന്നിടുന്നേഴയെന്നെ നിത്യം നിൻ സേവ ചെയ് വാൻ;- വാഴ്ത്തി... 5 സീയോൻ മലയിൽ കുഞ്ഞാടിനോടൊത്തു നിൽക്കും കാലമിങ്ങാസന്നമാകയാൽ വിശ്വാസം കാത്തു ഞാൻ ഓട്ടം തികച്ചിടും നീതിയിൻ മുടി എനിക്കു സ്വന്തമേ;- വാഴ്ത്തി...

Related Songs