Thakarum iee jeevitham

Malayalam Hymn

Thakarum iee jeevitham

Thakarum iee jeevitham lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

തകരും ഈ ജീവിതം രക്ഷിപ്പാൻ ക്രൂശിതനായവനെ നിന്നെ മറന്നെത്ര നാൾ ജീവിച്ചു ഞാനീഭൂവിൽ പാപിയായ് ലോകസുഖം തേടി ഞാൻ 1 തേടി ഞാനെത്ര സുഖനാളുകൾ നേടിയില്ലൊരു സമാധാനവും ആ സ്വർഗ്ഗീയ സന്തോഷത്തെ കണ്ടില്ലന്ധമാമം എൻ കണ്ണുകൾ;- 2 മനോവേദനകൾ വന്നീടുമ്പോൾ കണ്ണുനീരാൽ ഞാനുഴലുമ്പോഴും കണ്ടില്ലന്നു ഞാനെൻ പ്രിയനെ നീ ഈ പാപിയെ തേടി വന്നു;- 3 നീറും മാനസത്താലെ ഞാനെന്നും പാപവഴികളിൽ അലഞ്ഞിടുമ്പോൾ എന്നെ കോരിയെടുത്തണച്ചവനേ പാടും ഞാനെന്നും നിന്നെ കീർത്തിക്കും;-

Related Songs