Malayalam Hymn
Pukazhtheedaam yeshuvine
Pukazhtheedaam yeshuvine lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
1 പുകഴ്ത്തീടാം യേശുവിനെ
ക്രൂശിലെ ജയാളിയെ
സ്തുതിച്ചീടാം യേശുവിനെ
സ്തുതിക്കവൻ യോഗ്യനല്ലോ(2)
ആരാധിക്കാം യേശുവിനെ (യേശുക്രിസ്തുവിനെ)
അധികാരം ഉള്ളവനെ
വണങ്ങീടാം ദൈവ കുഞ്ഞാടിനെ
ആരിലുമുന്നതനെ (2)
2 വിശ്വസിക്കാം യേശുവിനെ
ഏക രക്ഷകനെ
ഏറ്റു പറയാം യേശുവിനെ
കർത്താധി കർത്താവിനെ
3 സ്നേഹിച്ചിടാം യേശുവിനെ
ഏറ്റം പ്രീയനായോനെ
സേവിച്ചിടാം യേശുവിനെ
ഇന്നുമെന്നും അനന്യനേ(2)
4 ഘോഷിച്ചിടാം യേശുവിനെ
സത്യ സുവിശേഷത്തെ
നോക്കിപ്പാർക്കാം യേശുവിനെ
വീണ്ടും വരുന്നവനെ(2)