Ravilum pakalilum - nandi nandi nandi

Malayalam Hymn

Ravilum pakalilum - nandi nandi nandi

Ravilum pakalilum - nandi nandi nandi lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

രാവിലും പകലിലും കൈ നിഴലായി നിന്നും പരിധികൾ ഇല്ലാതെ പരിപാലിച്ചതോർത്താൽ (2) എങ്ങനെ കഴിഞ്ഞുപോയി ഓരോ ദിനവും ആശ്ചര്യമേ ഞാൻ നിനച്ചതിലുമധികം എന്നിൽ അത്യന്തം പരമായി നന്ദി നന്ദി നന്ദി ദൈവമേ ഞാൻ ആയതിൻ ആധാരം നീയേ നന്ദി നന്ദി നന്ദി യേശുവേ എൻ വിശ്വാസത്തിൻ ആരംഭം നീയേ പലരെയും മറികടന്നു എന്നരികെ വന്നു ചടങ്ങുകൾ ഇല്ലാതെ സൗഖ്യമാക്കിയതാണല്ലോ എന്നെ കിടത്തിയ കിടക്ക എടുത്ത് അന്ന് നടന്നു തുടങ്ങിയതാം ആ വാക്കിൻ ശക്തിയാൽ;- നന്ദി... നാൽപ്പതു നാളോളം നമ്മുടെ കൂടെ വസിച്ചിട്ട് എന്നിൽ ജീവനുണ്ടെന്ന് ഉറപ്പേകിയതും നാഥൻ പോയതുപോലെയും വീണ്ടും വേഗം വന്നീടും ആത്മബലത്തോടെ നാം കാത്തിരുന്നീടാം;- നന്ദി...

Related Songs