Priyane enne niracheduka

Malayalam Hymn

Priyane enne niracheduka

Priyane enne niracheduka lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 പ്രിയനെ എന്നെ നിറെച്ചിടുക നിന്നാത്മാവിൻ പുതു ബലത്താൽ ലോകമായയിൽ വീണു പോകതെ പാലകാ എന്നിൽ കരുണ ചെയ്ക നീ നടത്തുക എന്നെ ദിനവും നേർവഴിക്കു ഞാൻ ഗമിച്ചിടട്ടെ(2) 2 ആദ്യ സ്നേഹവും ത്യാഗവും വിട്ട് പാത അറിയാതെത്ര പേരിന്നു കോപ പാത്രരായി വർത്തിച്ചീടുമ്പോൾ പേർ വിളിച്ചെന്നെ ചേർത്ത പ്രിയനേ;- നീ... 3 നിൻ കൃപാസനം അണയുന്നേരം നിൻ കിരണങ്ങൾ പതിച്ചീടുമ്പോൾ മന്നിൻ ക്ലേശങ്ങൾ മറന്നു പ്രിയ സന്നിധാനത്തിൽ മോദിച്ചീടുവാൻ;- നീ... 4 സ്വർഗ്ഗ കനാനിൻ വാസം ഓർക്കുമ്പോൾ മർത്യ കൂടാരം എത്ര ക്ഷണികം മിസ്രയീമിലെ സമ്പത്തോർത്തു ഞാൻ നിത്യ സന്തോഷം ത്യജിച്ചീടായ് വാൻ;- നീ...

Related Songs